താളുകള്‍ മറിക്കുമ്പോള്‍ - Pages

Saturday, December 18, 2010

കോപ്പര്‍ ഹേഗന്‍ മുതല്‍ കാന്‍കൂണ്‍ വരെ

കോപ്പര്‍ ഹേഗന്‍ മുതല്‍ കാന്‍കൂണ്‍ വരെ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാന സമ്മേളന മാമാങ്കങ്ങള്‍ അരങ്ങേറുകയുണ്ടായല്ലോ . . . . .
നിത്യഹരിത വാതകമായ CO2 പോലുള്ളവയുടെ പുറന്തള്ളല്‍  സ്വയം നിയന്ത്രിച്ച്  എനിക്കും, നിങ്ങള്‍ക്കും, നമ്മുടെ വരാനിരിക്കുന്ന പരമ്പരകള്‍ക്കും വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിച്ച്  സൂക്ഷിക്കാന്‍ . . . . 
.... ഉച്ചകോടിയുടെ തിരുശേഷിപ്പുകളോ  . . . . .?
കോപ്പര്‍ ഹേഗനില്‍  അമേരിക്കയുടെ ധാര്‍ഷ്ഠ്യമായിരുന്നു വിലങ്ങുതടിയായതെങ്കില്‍  കാന്‍കൂണില്‍ ജപ്പാന്‍ ആ ചുമതല ഭംഗിയായി നിര്‍വ്വഹിച്ചു.  . . . . കൂടെ സ്തുതിപാഠകരായി .  . . . ഇന്ത്യയും . . . ചുരുക്കത്തില്‍ ഭാരത പൈതൃകമായ  " മാ നിഷാദഃ " പാടാന്‍ പുതിയ യുഗ പുരുഷന്മാര്‍ക്കായി കാതോര്‍ക്കാം . . . .
അമ്മ ഭൂമീ . . . ഈ . . . അറിവില്ലാ പൈതങ്ങളോട് . . . . പൊറുക്കണേ . . . . സ്വയം കാത്തോളണേ . . .

Wednesday, December 15, 2010

അണ്ണാറക്കണ്ണനും തന്നാലായത് !
സുഹൃത്തേ , ലോകനേതാകാന്മാര്‍ എന്ത് ചെയ്താലും ഞാനും കൂട്ടുകാരും ഇറങ്ങുകയായി ... കാവുകളുടെ കാവലാളായി .. ബോധവല്‍ക്കരണത്തിന് .......... ചിത്രീകരണ മത്സരങ്ങളും കൂട്ടായ്മകളും ആയി ...
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് എന്റെ സമീപ വിദ്യാലയമായ  
തിരൂര്‍ ഗവ.  ബോയ്സ് ഹൈ സ്കൂളിലെ  കൂട്ടുകാരുടെ മികച്ച രചനകള്‍ ഇതാ . .
സഞ്ജയ് കൃഷ്ണ - 8 - B

ഭരത് രാജ് -10-L                                                                                                                                                                         

Tuesday, December 14, 2010

2010
ജൈവ വൈവിധ്യ വര്‍ഷം
കൊട്ടിഘോഷിക്കപ്പെട്ട ഒരു ആഘോഷത്തിന്റെ കൊടിയിറക്കം ആഗതമായി........
വനനശീകരണവും, ആഗോളതാപനവും നാം വര്‍ഷങ്ങളായി ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കുന്നു....
സിംഹവാലനും, വരയാടും, മലയണ്ണാനും, മെരുവെന്ന വെരുവും, മുള്ളന്‍പന്നിയും, മലമുഴക്കി വേഴാമ്പലും, നീലപൊന്‍മാനും, പ്രാണനുവേണ്ടി കേഴുന്നു.......
നമുക്കാഘോഷിക്കാന്‍ ക്വോട്ടോ കോണ്‍ഫറന്‍സ്സും, കാന്‍ക്കൂണും.......
ലോകനേതാക്കള്‍ക്ക് പുട്ടടിക്കാനും ആഘോഷിക്കുവാനും വേണ്ടിമാത്രമായി അന്താരാഷ്ട്രപരിസ്ഥിതി സമ്മേളനങ്ങള്‍.......
ഇവര്‍ക്ക് ഒരു പക്ഷിയെ, ഒരു തുമ്പിയെ, ഒരു തവളയെ സംരക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സംരക്ഷിക്കപ്പെട്ടു...
സമയമായി പ്രതികരിക്കുവാന്‍
വേഗമാകട്ടെ......
ഉത്തിഷ്ഠത....ജാഗ്രത.........