താളുകള്‍ മറിക്കുമ്പോള്‍ - Pages

Tuesday, December 14, 2010

2010
ജൈവ വൈവിധ്യ വര്‍ഷം
കൊട്ടിഘോഷിക്കപ്പെട്ട ഒരു ആഘോഷത്തിന്റെ കൊടിയിറക്കം ആഗതമായി........
വനനശീകരണവും, ആഗോളതാപനവും നാം വര്‍ഷങ്ങളായി ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കുന്നു....
സിംഹവാലനും, വരയാടും, മലയണ്ണാനും, മെരുവെന്ന വെരുവും, മുള്ളന്‍പന്നിയും, മലമുഴക്കി വേഴാമ്പലും, നീലപൊന്‍മാനും, പ്രാണനുവേണ്ടി കേഴുന്നു.......
നമുക്കാഘോഷിക്കാന്‍ ക്വോട്ടോ കോണ്‍ഫറന്‍സ്സും, കാന്‍ക്കൂണും.......
ലോകനേതാക്കള്‍ക്ക് പുട്ടടിക്കാനും ആഘോഷിക്കുവാനും വേണ്ടിമാത്രമായി അന്താരാഷ്ട്രപരിസ്ഥിതി സമ്മേളനങ്ങള്‍.......
ഇവര്‍ക്ക് ഒരു പക്ഷിയെ, ഒരു തുമ്പിയെ, ഒരു തവളയെ സംരക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സംരക്ഷിക്കപ്പെട്ടു...
സമയമായി പ്രതികരിക്കുവാന്‍
വേഗമാകട്ടെ......
ഉത്തിഷ്ഠത....ജാഗ്രത.........

No comments:

Post a Comment