താളുകള്‍ മറിക്കുമ്പോള്‍ - Pages

Thursday, October 7, 2010

കാവുകള്‍ - കേരളത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പരിച്ഛേദം

കേരളത്തിന്റെ സ്വന്തം - കാവുകള്‍
കേരളം - ജൈവ വൈവിദ്ധ്യത്താല്‍ സമ്പന്നമായ "ദൈവത്തിന്റെ സ്വന്തം നാട്". കാടും , മലകളും, കാട്ടാറും, കിളികളും, പൂമ്പാറ്റകളും, തുമ്പികളും നിറഞ്ഞ നാട് !  പാമ്പിന്‍ കാവുകളും, കുളങ്ങളും, വറ്റാത്ത കിണറുകളും, നനുങ്ങനെ പെയ്യുന്ന മഴയോട് മത്സരിച്ച്  കരയുന്ന ചീവീടുകളും ! ഏതൊരു മലയാളിയുടെയും മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന വാക്കുകള്‍ !  
കാടുകള്‍ കുറഞ്ഞു വന്നപ്പോഴും കാടുകളുടെ ഒരു പരിച്ഛേദമായ കാവുകള്‍ കേരളത്തിലെ തനതും സമ്പന്നവുമായ ജൈവവൈവിധ്യ പാരമ്പര്യത്തെ കാത്തുരക്ഷിച്ചു. 
 വ്യത്യസ്ത ഇനം തരുക്കളുടെയും ജീവജാലങ്ങളുടെയും കലവറയാണ് കാവുകള്‍. ആര്‍ത്തി പൂണ്ട മനുഷ്യന്റെ കോടാലിക്കൈകള്‍ കാവുകളിലേക്ക് നീങ്ങുമ്പോള്‍ എരിഞ്ഞുതീരുന്നത് ജൈവ ശൃംഖലയിലെ തനതു കണ്ണികളാണ്. നമ്മുടെ പൈതൃകമാണ്. ഈ കണ്ണികളെ വിളക്കിച്ചേര്‍ക്കാന്‍ നമുക്കണിചേരാം ! . . . . .
ശുദ്ധ വായുവും , ജലവും പച്ചപ്പും നമുക്ക് സൂക്ഷിക്കാം . . . . അടുത്ത തലമുറക്കായി . . . ! 

4 comments:

 1. 2010 ജൈവവൈവിധ്യവര്‍ഷം ഒരു ഓര്‍മ്മപ്പെടുത്തലാണ്.
  അതിനുയോജിച്ച ബ്ലോഗ്.
  ആശംസകള്‍

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. Very good thinking.
  Keep it for your future and be proude to be a lover of environment.
  .
  .
  Think for environment.
  Live for environment.

  ReplyDelete
 4. മരങ്ങള്‍ക്ക് നേരെ മഴുവുമായി പാഞ്ഞുചെല്ലുന്ന മനുഷ്യരോട് നമുക്ക് ചൊല്ലാം. . . മാ നിഷാദാ . . .

  ReplyDelete